കേരളം

kerala

ETV Bharat / state

കോഴിക്കോട് ഇന്ന് 1164 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്-19 കോഴിക്കോട്

ചികിത്സയിലായിരുന്ന 402 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടു.

kozhikode covid tally  covid-19 kozhikode  kozhikode district medical officer  കോഴിക്കോട് കൊവിഡ് കണക്ക്  കൊവിഡ്-19 കോഴിക്കോട്  കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ
കോഴിക്കോട് ഇന്ന് 1164 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 4, 2020, 6:57 PM IST

കോഴിക്കോട്:ജില്ലയില്‍ ഇന്ന് 1164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 21 പേര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. 60 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1078 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 435 പേർക്ക് രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9685 ആയി. 20 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ നിന്ന് 402 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ 5 ഫറോക്ക് സ്വദേശികൾക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍:

കോഴിക്കോട് കോര്‍പ്പറേഷന്‍ 14 (അതിഥി തൊഴിലാളികള്‍ 10), ചേളന്നൂർ, ചേമഞ്ചേരി, നരിപ്പറ്റ, ഒളവണ്ണ, പെരുവയല്‍, കക്കോടി, വടകര എന്നിവടങ്ങളിൽ നിന്നും ഒന്ന് വീതം.

ഉറവിടം വ്യക്തമല്ലാത്തവർ:

കോഴിക്കോട് കോര്‍പ്പറേഷന്‍ 12 (പാവങ്ങാട്, കാരപ്പറമ്പ്, ചെറുവണ്ണൂര്‍, മേരിക്കുന്ന്, ചേവായൂര്‍, മനന്തലപാലം, മുതലക്കുളം, തൃക്കോവില്‍ ലൈന്‍, പൊക്കുന്ന്, ഡിവിഷന്‍ 62), വടകര 7, പയ്യോളി 5, കക്കോടി 4, രാമനാട്ടുകര 3, കടലുണ്ടി 3, ചെങ്ങോട്ടുകാവ് 3, കുരുവട്ടൂര്‍, കൊയിലാണ്ടി, കൊടുവളളി, കൊടിയത്തൂര്‍, കായണ്ണ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീധവും, ബാലുശ്ശേരി, ചെക്യാട്, ചേളന്നൂര്‍, ചേമഞ്ചേരി, ചോറോട്, കുന്ദമംഗലം, മാവൂര്‍, നരിക്കുനി, പെരുമണ്ണ, തിക്കോടി, തിരുവള്ളൂര്‍, വളയം, വാണിമേല്‍ എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതം.

ABOUT THE AUTHOR

...view details