കോഴിക്കോട്:ജില്ലയിൽ വരും ദിവസങ്ങളില്‍ അതി ഗുരുതര കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് ജില്ല കലക്ടറുടെ മുന്നറിയിപ്പ്. എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങാനും 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാനും ജില്ല കലക്ടർ ഉത്തരവിട്ടു. കോര്‍പറേഷന്‍ പരിധിയിലും രോഗ വ്യാപനം രൂക്ഷമാണ്. സ്ഥിതി വിലയിരുത്താന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ഇന്നും ചേരും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. ഒരു രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ.
കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം; കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ഇന്ന് - covid
ജില്ല, താലൂക്ക് ആശുപത്രികളില്‍ 15 ശതമാനം കിടക്കള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കും
കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം; കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ഇന്ന്
ജില്ല, താലൂക്ക് ആശുപത്രികളില്‍ 15 ശതമാനം കിടക്കള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കും. കൊഴിക്കോട് ബീച്ച് ജനറൽ ആശുപത്രി വീണ്ടും സമ്പൂർണ കൊവിഡ് ആശുപത്രിയാക്കി മാറ്റി. ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം 2500 കടന്നതോടെയാണ് കൂടുതല്‍ ജാഗ്രത. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആയി ഉയര്‍ന്നു.