കോഴിക്കോട്:കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കുമെന്ന് കോഴിക്കോട് കലക്‌ടര്‍ തേജ് ലോഹിത് റെഡ്ഡി. ടി.പി.ആര്‍ 30.65 വന്നതു കൊണ്ടാണ് ജില്ലയിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കൂടുതല്‍ തിരക്കുള്ള വാഹനങ്ങളില്‍ ആര്‍.ടി.ഒ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കുമെന്ന് കലക്‌ടര്‍ തേജ് ലോഹിത് റെഡ്ഡി. ALSO READ:ഡല്‍ഹിയില്‍ 17 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 2,500 പൊലീസുകാർക്ക്
ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ല. ബീച്ച്, മാളുകൾ എന്നിവിടങ്ങളിൽ തിരക്കു നിയന്ത്രിക്കാനായി പരിശോധന കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച 5,500 പേരെ പരിശോധിച്ചപ്പോൾ 1643 പേർ പോസിറ്റീവായിരുന്നു.
30.65 ശതമാനമാണ് ജില്ലയിലെ ടി.പി.ആർ. കോഴിക്കോട്ട് ഒരു വിഭാഗം ഡോക്ടർമാർ നടത്തിയ പഠനത്തിൽ 51 സാമ്പിളുകളിൽ 38 എണ്ണത്തിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു.