കോഴിക്കോട്: സിറ്റി പൊലീസ് പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്.
നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഏഴ് പേരെയും വെള്ളയിൽ അഞ്ച്, ടൗൺ നാല്, കുന്ദമംഗലം മൂന്ന്, എലത്തൂർ മൂന്ന്, ട്രാഫിക് രണ്ട്, ചേവായൂർ രണ്ട്, കസബ ഒന്ന് പന്നിയങ്കര ഒന്ന്, മെഡിക്കൽ കോളജ് സ്റ്റേഷൻ ഒന്ന്, ബേപ്പൂർ ഒന്ന് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.