കോഴിക്കോട് :പയ്യാനക്കലിൽ അഞ്ച് വയസുകാരി മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നേർത്ത തൂവാലയോ, തലയിണയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് നിഗമനം. പൊലീസ് കസ്റ്റഡിയിലുള്ള മാതാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴുത്ത് ഞെരിച്ചതിന്‍റെയോ കയറിട്ട് കുരുക്കിയതിന്‍റെയോ അടയാളങ്ങളോ ബലപ്രയോഗം നടന്നതിന്‍റെ അടയാളങ്ങളോ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്താനായിട്ടില്ല. ബുധനാഴ്ചയായിരുന്നു നടുക്കുന്ന സംഭവം.