കോഴിക്കോട്: ജില്ലയിൽ നടന്ന കഞ്ചാവ് വേട്ടയിൽ 44.5 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായി എത്തിയ കുന്ദമംഗലം സ്വദേശി നിസാമിനെ പൊലീസ് പിടികൂടി. പുതുവർഷം പ്രമാണിച്ച് വിതരണം ചെയ്യാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ജില്ലാ നാർക്കോട്ടിക്‌സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുതുവത്സരത്തെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് നഗരത്തിലെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് ജില്ലാ നാർക്കോട്ടിക്സ് വിഭാഗവും കുന്ദമംഗലം പൊലീസും ചേർന്ന് നിസാമിനെ പിടികൂടിയത്.
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; കുന്ദമംഗലം സ്വദേശി പിടിയിൽ - Kozhikode cannabis hunt
പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ മഹാരാഷ്‌ട്രയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്
കാറിന്‍റെ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നേരത്തെയും കഞ്ചാവ് വിൽപന നടത്തിയിട്ടുള്ളതായി നിസാം പൊലീസിന് മൊഴി നൽകി. ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയവരെക്കുറിച്ചും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജിൻ്റ നിർദേശപ്രകാരം നാർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ സുനിൽ കുമാർ, അസിസ്ൻ്റൻ്റ് കമ്മിഷണർ നോർത്ത് അഷ്റഫ്, മെഡിക്കൽ കോളജ് എസ് എച്ച് ഒ എൻ.വി ദാസൻ, മെഡിക്കൽ കോളേജ് എഎസ്ഐ ധനഞ്ജയദാസ്, സ്ക്വാഡ് എസ് ഐ മോഹൻ ദാസ്, ഷാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചത്.