കോഴിക്കോട്:കോർപ്പറേഷൻ മലിനജല സംസ്‌കരണ പദ്ധതിക്കെതിരെ സമരം നടക്കുന്ന ആവിക്കൽ തോടിൽ മൂന്നുപേർ അറസ്റ്റിൽ. സി.പി നഹാസ്, ഷനീർ, ഭഗത് ദിൻ എന്നിവരാണ് പിടിയിലായത്. സമരത്തിന് പിന്തുണയുമായി എത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരായി ചൊവ്വാഴ്‌ച, പൊലീസ് നടപടി സ്വീകരിച്ചത്.
ആവിക്കല്‍ പ്ലാന്‍റ് സമരത്തെ പിന്തുണച്ച് എത്തിയെന്ന് ആരോപണം; മൂന്ന് പേർ അറസ്റ്റിൽ - ആവിക്കല്‍ പ്ലാന്‍റ് സമരത്തിന് പിന്തു
കോഴിക്കോട് ആവിക്കല്‍ തോട് പ്രദേശത്തെ കോർപ്പറേഷന്‍റെ മലിനജല സംസ്‌കരണ പ്ലാന്‍റ് നിര്‍മാണത്തിനെതിരെ നേരത്തേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രദേശത്ത് സമരത്തിന് പിന്തുണയുമായി എത്തി എന്ന് ആരോപിച്ചാണ് ചൊവ്വാഴ്‌ച മൂന്നുപേരെ പിടികൂടിയത്
ആവിക്കല്‍ പ്ലാന്‍റ് സമരത്തെ പിന്തുണച്ച് എത്തിയെന്ന് ആരോപണം; മൂന്ന് പേർ അറസ്റ്റിൽ
പുരോഗമന യുവജന പ്രസ്ഥാനം പ്രവർത്തകരാണ് മൂന്നുപേരും. സംശയാസ്‌പദമായ സാഹചര്യത്തില്‍ ആയതിനാൽ കരുതൽ അറസ്‌റ്റാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വെള്ളയിൽ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാൻ്റ് നിര്‍മാണത്തിനെതിരെ നേരത്തേ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ജൂണ്‍ 27ന് ഉണ്ടായ പ്രതിഷേധത്തില്‍ നിരവധി പേരെ പൊലീസ് ബലം പ്രയോഗിച്ച് പിടികൂടുകയുണ്ടായി. റോഡ് ഉപരോധിച്ചവരെയാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.