കോഴിക്കോട്: തൊണ്ടയാട്ടില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പൊറ്റമ്മല്‍ മദര്‍ ഹോസ്‌പിറ്റല്‍ ജീവനക്കാരിയായ മൃദുലക്ക് (22) നേരെയാണ് ആക്രമണമുണ്ടായത്. മുഖത്തും ശരീര ഭാഗങ്ങളിലും പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം - Kozhikode Medical College
ജോലിക്ക് വരുന്നതിനിടെയാണ് വിഷ്‌ണു യുവതിക്ക് നേരെ ആസിഡ് ഒഴിച്ചത്. ഇയാള്‍ക്ക് നാട്ടുകാരുടെ മര്‍ദനമേറ്റിട്ടുണ്ട്. ഇവരുവരേയും കോഴിക്കോട് മെഡി.കോളജില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം
Also Read: മാവോയിസ്റ്റ് നേതാവ് വനിത കേഡറെ ലൈംഗികമായി പീഡിപ്പിച്ചെന്ന് തെലങ്കാന പൊലീസ്
രാവിലെ ജോലിക്ക് വരുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ വിഷ്‌ണുവിനെ (28) നാട്ടുകാര്‍ പിടികൂടി. മര്‍ദനമേറ്റ ഇയാളെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്. വളരെ കാലമായി ഇവര്‍ തമ്മില്‍ പരിചയമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തില്‍ കൂടുതലായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.