കേരളം

kerala

ETV Bharat / state

അപകടകരമായ രീതിയില്‍ ഡ്രൈവിങ്; വിദ്യാർഥിനിയുടെ വാഹനം പിടിച്ചെടുത്ത് പൊലീസ് - കോഴിക്കോട്

കോഴിക്കോട് മുക്കം മണാശേരിയിൽ അപകടകരമായ രീതിയില്‍ സ്‌കൂട്ടർ ഓടിച്ച വിദ്യാർഥിനിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു

Kozhikkode Manassery  dangerous scooter driving  dangerous scooter driving Police action  Police seized the vehicle  Police seized the vehicle of student  student on dangerous scooter driving  അപകടകരമായ രീതിയില്‍ ഡ്രൈവിങ്  വിദ്യാർഥിനിയുടെ വാഹനം പിടിച്ചെടുത്ത് പൊലീസ്  കോഴിക്കോട് മുക്കം  അപകടകരമായ രീതിയില്‍ സ്കൂട്ടർ ഓടിച്ചു  അപകടകരമായ രീതിയില്‍ സ്കൂട്ടർ ഓടിച്ച വിദ്യാർഥിനി  വിദ്യാർഥിനിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു  കോഴിക്കോട്  സ്കൂട്ടർ
അപകടകരമായ രീതിയില്‍ ഡ്രൈവിങ്; വിദ്യാർഥിനിയുടെ വാഹനം പിടിച്ചെടുത്ത് പൊലീസ്

By

Published : Feb 16, 2023, 3:36 PM IST

Updated : Feb 16, 2023, 5:41 PM IST

അപകടകരമായ രീതിയില്‍ ഡ്രൈവിങ്

കോഴിക്കോട്:മണാശേരിയിൽ അപകടകരമായ രീതിയില്‍ സ്‌കൂട്ടർ ഓടിച്ച വിദ്യാർഥിനിയുടെ വാഹനം മുക്കം പൊലീസ് പിടിച്ചെടുത്തു. ബൈക്ക് ഓടിച്ചിരുന്ന വിദ്യാർഥിനിക്ക് ലൈസൻസില്ലെന്ന് മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ മുക്കം പൊലീസും മോട്ടോർ വാഹനവകുപ്പും കേസെടുത്തു. വാഹനം ഓടിച്ചിരുന്ന വിദ്യാർഥിനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ലൈസൻസ് ഇല്ലാത്തതിനുമാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.44 ഓടെ മണാശേരി ജങ്ഷനിലായിരുന്നു സംഭവം. മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന് മുന്നിലൂടെ മുത്താലം ഭാഗത്തു നിന്ന് സ്‌കൂട്ടർ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു. അതിവേഗമെത്തിയ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാൽ വിദ്യാർഥിനികൾ തലനാഴിരയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

മൂന്നു വിദ്യാർഥിനികളാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. ഇവരിൽ ആരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ബാലന്‍സ് തെറ്റിയെങ്കിലും സ്‌കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടില്‍ വിദ്യാർഥികൾ ഓടിച്ചുപോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയാവുകയും തുടർന്ന് പൊലീസ് സ്വമേധയ കേസെടുക്കുകയുമായിരുന്നു.

Last Updated : Feb 16, 2023, 5:41 PM IST

ABOUT THE AUTHOR

...view details