കേരളം

kerala

ETV Bharat / state

കോഴിക്കോട്ടെ പക്ഷിപ്പനി; ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കുമെന്ന് ജില്ല ഭരണകൂടം - സർക്കാർ

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥിരീകരിച്ച പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കുമെന്നും കൊന്നൊടുക്കുന്ന പക്ഷികൾക്ക് നഷ്‌ടപരിഹാരം നൽകുമെന്നും അറിയിച്ച് ജില്ല കലക്‌ടർ

Kozhikkode  Bird Flu  Bird  Kozhikkode District authority  Compensation  പക്ഷിപ്പനി  പക്ഷി  ജില്ലാ ഭരണകൂടം  കോഴിക്കോട്  ഒരു കിലോമീറ്റർ  ചുറ്റളവിലുള്ള  ജില്ലാ കലക്‌ടർ  നരസിംഹുഗരി ടിഎല്‍ റെഡ്ഡി  നഷ്‌ടപരിഹാരം  എച്ച്5എന്‍1  സർക്കാർ പ്രാദേശിക കേന്ദ്രത്തിൽ  സർക്കാർ  തീവ്ര വ്യാപന ശേഷി
കോഴിക്കോട്ടെ പക്ഷിപ്പനി; ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കുമെന്ന് ജില്ലാ ഭരണകൂടം

By

Published : Jan 12, 2023, 4:24 PM IST

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കുമെന്ന് ജില്ല കലക്‌ടർ ഡോ.നരസിംഹുഗരി ടിഎല്‍ റെഡ്ഡി. ഒരു കിലോമീറ്റർ മുതൽ പത്ത് കിലോമീറ്റർ ചുറ്റളവിലുളള പക്ഷികളെ മറ്റിടത്തേക്ക് കൊണ്ട് പോകരുതെന്നും നിർദ്ദേശത്തിലുണ്ട്. കൊന്നൊടുക്കുന്ന പക്ഷികൾക്ക് നഷ്‌ടപരിഹാരം നൽകുമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

പക്ഷികളെ കൊന്നൊടുക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘാംഗങ്ങൾ വീടുകളിലെത്തുമെന്നും രോഗത്തിന്‍റെ ഉറവിടം പരിശോധിച്ച് വരികയാണെന്നും ജില്ല കലക്‌ടർ അറിയിച്ചു. ചാത്തമംഗലത്തെ സർക്കാർ പ്രാദേശിക കേന്ദ്രത്തിൽ 1800 കോഴികൾ രോഗ ബാധ മൂലം ചത്തതോടെയാണ് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. തീവ്ര വ്യാപന ശേഷിയുള്ള എച്ച്5എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details