കോഴിക്കോട്: ഉണ്ണികുളത്തിന് സമീപം വള്ളിയോത്ത് അതിഥി തൊഴിലാളി കുടുംബത്തിലെ ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയൽവാസി കസ്റ്റഡിയിൽ. കുടുംബവുമായി നേരത്തേ ബന്ധമുള്ള പ്രതി രക്ഷിതാക്കള്‍ സ്ഥലത്തില്ലാത്ത സമയം വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തൽ.
കോഴിക്കോട് ഉണ്ണികുളം പീഡനം; അയൽവാസി കസ്റ്റഡിയില്‍ - കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി
പീഡനത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഉണ്ണികുളം
ബുധനാഴ്ച്ച രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം. ഏറെ നാളായി ക്വറിയില്‍ ജോലി ചെയ്യുന്നവരാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ. മാളൂര്‍മ്മല്‍ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് നിഗമനം. ഇയാളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതേസമയം പെണ്‍കുട്ടി ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.