കോതി മാലിന്യ പ്ലാന്‍റിന്‍റെ നിര്‍മാണം തത്‌കാലം നിര്‍ത്തിവയ്‌ക്കണമെന്ന് എംകെ രാഘവന്‍ എംപി - MK Ragahavan mp on kothi waste plant protest
കോഴിക്കോട് കോര്‍പ്പറേഷന്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്നും കോഴിക്കോട് എംപി ആവശ്യപ്പെട്ടു
കോതി മാലിന്യ പ്ലാന്‍റിന്‍റെ നിര്‍മാണം തത്‌കാലം നിര്‍ത്തിവയ്‌ക്കണമെന്ന് എംകെ രാഘവന്‍ എംപി
കോഴിക്കോട്: ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് കോതിയിലെ മാലിന്യ പ്ലാന്‍റിന്‍റെ നിർമാണം കോഴിക്കോട് കോർപ്പറേഷൻ താത്‌കാലികമായി നിർത്തിവയ്‌ക്കണമെന്ന് എം.കെ രാഘവൻ എംപി ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണം. ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാന്‍ പാടില്ല എന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. ഈ കാര്യത്തില്‍ കോര്‍പ്പറേഷന്‍ ദുര്‍വാശി വെടിയണമെന്നും എം.കെ രാഘവന്‍ പറഞ്ഞു.