സിലി കൊലപാതകത്തില്‍ മാത്യുവിനെയും അറസ്റ്റ് ചെയ്യും - സിലി കൊലപാതകം
ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയെന്ന കുറ്റമാണ് റോയ് കേസിൽ മാത്യുവിനെതിരെ ചുമത്തിയത്. ഇതേ കുറ്റം തന്നെയാണ് സിലി കേസിലും പൊലീസ് കണ്ടെത്തിയത്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി കൊലപാതകത്തിൽ മാത്യുവിനെ അറസ്റ്റ് ചെയ്യും. റോയ് കൊലക്കേസിൽ രണ്ടാം പ്രതിയായ മാത്യുവിനെ സിലിയുടെ കൊലപാതകത്തിലും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ അൽപ്പസമയത്തിനകം പൊലീസ് കൊയിലാണ്ടി കോടതിയിൽ സമർപ്പിക്കും. കോടതി അനുമതി ലഭിച്ചാൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം ആൽഫൈൻ കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷയും ഇന്ന് സമർപ്പിക്കും.ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയെന്ന കുറ്റമാണ് റോയ് കേസിൽ മാത്യുവിനെതിരെ ചുമത്തിയത്. ഇതേ കുറ്റം തന്നെയാണ് സിലി കേസിലും പൊലീസ് കണ്ടെത്തിയത്.