കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാം ഭർത്താവ് ഷാജുവിനെയും ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസനെയും വീണ്ടും ചോദ്യം ചെയ്യും. ഷാജുവിനെ അപായപ്പെടുത്തി ജോൺസനെ വിവാഹം കഴിക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് ജോളി മൊഴി നൽകിയിരുന്നു. ഇതോടൊപ്പം ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണം ഷാജുവിന്‍റെ അറിവോടെയായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരുത്താനുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പറഞ്ഞു.
കൂടത്തായി കേസില്‍ ഷാജുവിനെയും ജോണ്‍സനെയും വീണ്ടും ചോദ്യം ചെയ്യും - koodathayi investigation
ഒന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചു.
ജോൺസനെ വിവാഹം കഴിക്കുന്നതിനായി ജോൺസന്‍റെ ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്ന് ജോളി പറഞ്ഞിരുന്നു. ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസനും മൊഴി നൽകിയിരുന്നു. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരനാണ് ജോൺസൺ. ഇയാളെ കാണാൻ ജോളി പല തവണ കോയമ്പത്തൂരിൽ പോയതിനും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. അതേസമയം പ്രതികളുമായി ഒന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണ സംഘം ഓരോ കൊലപാതകങ്ങളിലും കുറ്റപത്രം തയ്യാറാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു.