കേരളം

kerala

ETV Bharat / state

ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - സിലി വധക്കേസ്

പൊന്നാമറ്റം വീട്ടിൽ അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിൽ കൊല്ലപ്പെട്ട കേസിലാണ് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കസ്റ്റഡിയിൽ വാങ്ങിയത്

മാത്യു മഞ്ചാടിയിൽ വധക്കേസ്: ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

By

Published : Nov 6, 2019, 8:15 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിൽ വധക്കേസില്‍ ജോളിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊന്നാമറ്റം വീട്ടിൽ അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിൽ കൊല്ലപ്പെട്ട കേസിലാണ് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കസ്റ്റഡിയിൽ വാങ്ങിയത്. അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി മുഖേന അന്വേഷണസംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ എട്ട് ദിവസത്തെ കസ്റ്റഡി കാലാവധിയായിരുന്നു ആവശ്യപ്പെട്ടത്. അതേസമയം സിലി വധക്കേസിൽ മാത്യുവിന് സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരനായ താമരശ്ശേരി പള്ളിപ്പുറം മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാറിനെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ABOUT THE AUTHOR

...view details