കേരളം

kerala

ETV Bharat / state

കൂടത്തായി കേസില്‍ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് നീട്ടി - koodathayi case

പ്രതികളെ കോയമ്പത്തൂരിൽ എത്തിച്ച് തെളിവെടുക്കണമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

കൂടത്തായി കൊലപാതകക്കേസ്: പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

By

Published : Oct 16, 2019, 7:30 PM IST

Updated : Oct 16, 2019, 9:10 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. മുഖ്യപ്രതി ജോളി, എം.എസ്‌.മാത്യു, പ്രജികുമാര്‍ എന്നിവരെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികളെ കോയമ്പത്തൂരിൽ എത്തിച്ച് തെളിവെടുക്കണമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി കാലാവധി ഈമാസം 18 വരെ നീട്ടിയത്. പ്രജികുമാർ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരിൽ നിന്നാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. എന്നാൽ മൂന്ന് പ്രതികളെയും കോയമ്പത്തൂരിൽ എത്തിക്കുമോയെന്ന് വ്യക്തമല്ല.

കൂടത്തായി കേസില്‍ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് നീട്ടി

അതേസമയം കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്‌തു. മുഖ്യപ്രതി ജോളിയും മാത്യുവും അഞ്ച് കേസുകളിലും പ്രതികളാവും. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസിന് പുറമെയാണ് മറ്റ് അഞ്ച് കൊലപാതകങ്ങളിലും പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്‌തത്.

കേസിലെ പരാതിക്കാരനായ റോജോയും സഹോദരി റെഞ്ചിയും അന്വേഷണസംഘത്തിന് മുമ്പാകെ വടകര റൂറൽ എസ്‌പി ആസ്ഥാനത്തെത്തി മൊഴി നല്‍കി. റോയി തോമസിന്‍റെ രണ്ട് മക്കളും മൊഴി നൽകാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം 10 മണിക്കൂറോളം മൊഴി നൽകിയതിന്‍റെ തുടർച്ചയായാണ് ഇന്നത്തെ മൊഴിയെടുപ്പ്.

അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റൂറൽ എസ്‌പി കെ.ജി സൈമണും വിദഗ്‌ധസംഘം മേധാവി എസ്‌പി ദിവ്യ വി. ഗോപിനാഥും കൂടിക്കാഴ്‌ച നടത്തി. പ്രാഥമിക പരിശോധനയിൽ ലഭ്യമായ തെളിവുകൾ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്‌തു. ശാസ്‌ത്രീയ പരിശോധനകളുടെ ഭാഗമായി ഇതുവരെ കണ്ടെടുത്ത തെളിവുകൾ കോടതിയിൽ ഹാജരാക്കാനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആസ്ഥാനത്ത് നിന്നും കൊണ്ടുപോയി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്‌ണകുമാറിനെ ചോദ്യം ചെയ്യാനായി പയ്യോളിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചിട്ടുണ്ട്.

Last Updated : Oct 16, 2019, 9:10 PM IST

ABOUT THE AUTHOR

...view details