കോഴിക്കോട്:കൂടത്തായി കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ. ജിഷ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ എന്‍.കെ ഉണ്ണികൃഷ്ണനെ പരിഗണിക്കണമെന്നു കാണിച്ച് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലാണ് സംസ്ഥാന സർക്കാറിന് ശുപാർശ നൽകിയത്.
കൂടത്തായി കേസ്; സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ - കൂടത്തായി കേസ്: സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ
ജിഷ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ എന്‍.കെ ഉണ്ണികൃഷ്ണനെ പരിഗണിക്കണമെന്നു കാണിച്ച് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലാണ് സംസ്ഥാന സർക്കാറിന് ശുപാർശ നൽകിയത്.
സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമുള്ള കേസാണിത്. സമാനമായ ജിഷ കേസ് നടത്തി എൻ.കെ ഉണ്ണികൃഷ്ണനുണ്ട്. ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷയാണ് കോടതി വിധിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് വാദിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ എന്‍ കെ ഉണ്ണികൃഷ്ണന് കഴിഞ്ഞിരുന്നു.
കൂടത്തായി കൂട്ടക്കൊലക്കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സമാന രീതിയിലുള്ള കൂടത്തായി കേസിലും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ഉണ്ണികൃഷ്ണന്‍റെ പേര് ശുപാര്‍ശ ചെയ്തത്.