കേരളം

kerala

ETV Bharat / state

കൂടത്തായി കൊലപാതക പരമ്പര; മൂന്ന് പേരെ കൂടി ചോദ്യം ചെയ്യും - കൂടത്തായി കൊലപാതകം

കൂടത്തായി കൊലപാതക പരമ്പരയിൽ ബന്ധമുണ്ടെന്ന് കരുതുന്ന ഏഴ് പേർ നിരീക്ഷണത്തിലാണ്.

കൂടത്തായി

By

Published : Oct 6, 2019, 11:47 AM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പിടിയിലായ പ്രതി ജോളിയുമായി ബന്ധമുള്ള മൂന്ന് പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. ജോളിയുമായി അടുത്ത ബന്ധം പുലർത്തിയവരും കൊലപാതകത്തിന് സഹായം ചെയ്തെന്ന് കരുതുന്ന മൂന്ന് പേരോടാണ് പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടത്.

ഇന്ന് രാവിലെ ഇവരെ വിളിച്ച് ഹാജരാകാൻ പറഞ്ഞെങ്കിലും അടുത്ത ദിവസം ഹാജരാകാമെന്ന മറുപടിയാണ് ഇവർ പൊലീസിന് നൽകിയത്. അതേസമയം മരണ പരമ്പരയിൽ ബന്ധമുണ്ടാവാമെന്ന് കരുതുന്ന ഏഴ് പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തെ ജോളിയുടെ കോൾ ലിസ്റ്റ് പരിശോധിച്ച ശേഷം പൊലീസിന് സംശയം തോന്നിയവരെയാണ് നിരീക്ഷിക്കുന്നത്. ആവശ്യമെങ്കിൽ ഇവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടും.

ABOUT THE AUTHOR

...view details