കൂടത്തായി കേസ്: ശാസ്ത്രീയ പരിശോധനയ്ക്ക് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നു - കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയിയുടെ മക്കള്‍
കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പരിശോധന
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രീയമായി തെളിയിക്കുന്നതിന്‍റെ ഭാഗമായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നു. കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയിയുടെ മക്കള്‍ എന്നിവരിൽ നിന്നുള്ള സാമ്പിളുകളാണ് ശേഖരിക്കുക .കല്ലറിയിലേത് കുടുംബാംഗങ്ങളുടെ ശരീരാവശിഷ്ടങ്ങളെന്ന് ഉറപ്പിക്കാനാണ് ഡിഎന്‍എ പരിശോധന . കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പരിശോധന നടത്തുക.ഡിഎൻഎ പരിശോധയ്ക്ക് ശേഷം കെമിക്കൽ അനാലിസിസ് നടത്തും. കെമിക്കൽ അനാലിസിസിലൂടെയാണ് വിഷാംശ സാന്നിധ്യം കണ്ടെത്താനാകുക.