കേരളം

kerala

വ്യാജ ഒസ്യത് ; ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

By

Published : Oct 16, 2019, 9:48 AM IST

Updated : Oct 16, 2019, 9:54 AM IST

വ്യാജ ഒസ്യത്തിനായി റവന്യൂ ഉദ്യോഗസ്ഥർ വഴി വിട്ട് സഹായിച്ചുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കുന്നത്

വ്യാജ ഒസ്യത് ; ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിക്ക് വ്യാജ ഒസ്യത് തരപ്പെടുത്തി നൽകിയ കേസിൽ ഡെപ്യൂട്ടി തഹിൽദാർ ജയശ്രീയുടെ മൊഴി ഇന്ന് വീണ്ടും രേപ്പെടുത്തും. ഡെപ്യൂട്ടി കലക്‌ടർ സി. ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തുക. വ്യാജ ഒസ്യത്തിനായി റവന്യൂ ഉദ്യോഗസ്ഥർ വഴി വിട്ട് സഹായിച്ചുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കുന്നത്.

കൂടത്തായി മുൻ വില്ലേജ് ഓഫീസർ മധുസൂദനൻ, കിഷോർ ഖാൻ, നിലവിലെ വില്ലേജ് ഓഫീസർ ഷിജു, തിരുവമ്പാടി സ്പെഷൽ വില്ലേജ് ഓഫീസർ സുലൈമാൻ എന്നിവരിൽ നിന്ന് ഇന്നലെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം ജയശ്രീ നൽകിയ മൊഴിയും ഇന്നലെ ചോദ്യം ചെയ്‌തവരുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുള്ളതിനാലാണ് ഇന്ന് വീണ്ടും മൊഴിയെടുക്കുന്നത്. ഓമശ്ശേരി മുൻ പഞ്ചായത്ത് സെക്രട്ടറിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. 38.75 സെന്‍റ് സ്ഥലത്തിന്‍റെ വ്യാജ ഒസ്യത്താണ് ജോളി തരപ്പെടുത്തിയത്.

Last Updated : Oct 16, 2019, 9:54 AM IST

ABOUT THE AUTHOR

...view details