കേരളം

kerala

ETV Bharat / state

കൊടിയത്തൂരില്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ് - കൊടിയത്തൂര്‍ പിടിഎം ഹയർ സെക്കൻഡറി സ്‌കൂള്‍

കൊടിയത്തൂര്‍ പിടിഎം ഹയർ സെക്കൻഡറി സ്‌കൂള്‍ ബസ് പിന്നോട്ടെടുക്കവെ ഇതേ വിദ്യാലയത്തിലെ കുട്ടിയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്

Kodiyathur school bus accident student dies  school bus accident student dies police action  കൊടിയത്തൂരില്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം  കോഴിക്കോട്  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  kozhikode todays news  കൊടിയത്തൂര്‍ പിടിഎം ഹയർ സെക്കൻഡറി സ്‌കൂള്‍  Kodiyathur PTM Higher Secondary School
കൊടിയത്തൂരില്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

By

Published : Oct 18, 2022, 4:15 PM IST

Updated : Oct 18, 2022, 4:21 PM IST

കോഴിക്കോട്:കൊടിയത്തൂര്‍ പിടിഎം ഹയർ സെക്കൻഡറി സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലീസ് നടപടി. ഡ്രൈവറായ കൊടിയത്തൂര്‍ സ്വദേശി അന്‍സാറിനെതിരെ (45) മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് മുക്കം പൊലീസാണ് കേസെടുത്തത്. ഇതേ സ്‌കൂളിലെ എഴാം ക്ലാസുകാരനായ പാഴൂർ സ്വദേശി മുഹമ്മദ് ബാഹിഷാണ് (12) മരിച്ചത്.

ഇന്നലെ (ഒക്‌ടോബര്‍ 17) കലോത്സവം നടക്കുന്നതിനാല്‍ വൈകിട്ട് 5.30നാണ് സ്‌കൂള്‍ വിട്ടത്. ഈ സമയമാണ് ഡ്രൈവര്‍ ബസ് പിട്ടോട്ടെടുത്തതും അപകടമുണ്ടായതും. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, അപകടം നടന്ന സമയം ബസിന് പെര്‍മിറ്റ് ഉണ്ടായിരുന്നില്ലെന്നും ശേഷം മോട്ടോര്‍ വാഹന വകുപ്പ് പുതുക്കി നല്‍കിയെന്നും ആക്ഷേപമുണ്ട്. സ്‌കൂള്‍, എംവിഡി അധികൃതര്‍ തമ്മില്‍ ഒത്തുകളി നടന്നുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

Last Updated : Oct 18, 2022, 4:21 PM IST

ABOUT THE AUTHOR

...view details