കോഴിക്കോട് :കോടഞ്ചേരി കൊലപാതകവുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകൾ ഫയർഫോഴ്‌സ് സംഘം പുഴയിൽ നിന്നും മുങ്ങിയെടുത്തു. നിധിൻ തങ്കച്ചൻ വധക്കേസിലെ തെളിവിനാവശ്യമായ തൊണ്ടിമുതലുകൾ ഇരുവഴിഞ്ഞി പുഴയിൽ രണ്ടിടങ്ങളിൽ നിന്നായാണ് മുക്കം ഫയർഫോഴ്‌സ് സംഘം മുങ്ങിയെടുത്തത്. തെളിവ് നശിപ്പിക്കുന്നതിനായി പ്രതികൾ കോടഞ്ചേരി തമ്പലമണ്ണ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞ വസ്തുക്കളാണ് കണ്ടെത്തിയത് (Kodanchery Murder Case).
കൊലപാതകം നടത്താൻ ഉപയോഗിച്ച നിധിൻ തങ്കച്ചന്‍റെ ബെൽറ്റ്, കോടഞ്ചേരി തമ്പലമണ്ണ പാലത്തിന് അടിയിൽ നിന്നും കണ്ടെടുത്തു. ഫോണ്‍, മുക്കത്തിനുസമീപം അഗസ്ത്യമുഴി പാലത്തിന് അടിയിൽ നിന്നുമാണ് ഫയർഫോഴ്‌സ് സ്‌കൂബ ടീം മുങ്ങിയെടുത്തത്. ഇന്നലെ നടന്ന തിരച്ചിലിൽ ഒരു ജോഡി ചെരിപ്പും കണ്ടെത്തിയിരുന്നു (Search in Iruvazhinji River).