കോഴിക്കോട്:കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ജോയ്‌സനയും ഷെജിനും സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിവാദങ്ങൾക്ക് വിരാമം, ജോയ്‌സനയും ഷെജിനും വിവാഹം രജിസ്റ്റർ ചെയ്‌തു; സാക്ഷികളായി സിപിഎം നേതാക്കൾ
ഇരുവരുടെയും മിശ്രവിവാഹത്തിന് പിന്നാലെ സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗം തന്നെ ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.
വിവാദങ്ങൾക്ക് വിരാമം, ജോയ്‌സ്‌നയും ഷെജിനും രജിസ്റ്റർ വിവാഹം ചെയ്‌തു; സാക്ഷികളായി സിപിഎം നേതാക്കൾ
രണ്ട് മതവിഭാഗങ്ങളിൽപെട്ട ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിനെതിരെ ലൗ ജിഹാദെന്ന ആരോപണം ഉയർത്തി സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസ് തന്നെ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. ഡിവൈഎഫ്ഐ നേതാവായ ഷെജിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് നിലപാടറിയിച്ചതോടെ, ജോയ്‌സനയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി കഴിഞ്ഞമാസം ഹൈക്കോടതി തീർപ്പാക്കിയിരുന്നു.
READ MORE: 'പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹം, അത്ര മാത്രം'; നിലപാട് വ്യക്തമാക്കി ജോയ്‌സനയും ഷെജിനും
Last Updated : May 19, 2022, 12:38 PM IST