കോഴിക്കോട്:ലീഗ് ളിച്ച് ചേർക്കുന്ന മുസ്‌ലിം കോർഡിനേഷൻ യോഗം മുജാഹിദ് വിഭാഗം ബഹിഷ്‌കരിക്കും. മുജാഹിദ് സമ്മേളനത്തിൽ നിന്ന് സാദിഖലി തങ്ങൾ പിന്മാറിയതിലുള്ള പ്രതിഷേധം അറിയിക്കാനാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ജെൻഡർ ന്യൂട്രാലിറ്റി, ഏക സിവിൽകോഡ് വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ലീഗ് ഇന്ന് യോഗം വിളിച്ചത്.
ലീഗ് വിളിച്ച മുസ്‌ലിം കോർഡിനേഷൻ യോഗം ബഹിഷ്‌കരിക്കാനൊരുങ്ങി മുജാഹിദ് വിഭാഗം - മുജാഹിദ് സമ്മേളനം
മുജാഹിദ് സമ്മേളനത്തിൽ നിന്ന് സാദിഖലി തങ്ങൾ വിട്ടുനിന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മുജാഹിദ് വിഭാഗം മുസ്‌ലിം കോർഡിനേഷൻ യോഗം ബഹിഷ്‌കരിക്കുന്നത്.
ലീഗ്
മറ്റ് ചില സംഘടനകൾ കൂടി കോഴിക്കോട് നടക്കുന്ന യോഗത്തിൽ എത്തിച്ചേരില്ല. ബിജെപി നേതാക്കളെ മുജാഹിദ് സമ്മേളനത്തിലേക്ക് ക്ഷണിച്ചതാണ് സമ്മേളനം ബഹിഷ്‌കരിച്ചതിന് ഒരു കാരണമായി പാണക്കാട് കുടുംബം പറഞ്ഞത്. സമസ്‌ത ഇ കെ വിഭാഗത്തിന്‍റെ സമ്മര്‍ദവും പാണക്കാട് തങ്ങള്‍മാരുടെ പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്. ഇതിലുള്ള പ്രതിഷേധമാണ് കെഎൻഎം പരസ്യമാക്കുന്നത്.
Last Updated : Jan 2, 2023, 1:49 PM IST