കോഴിക്കോട്:ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ വീഴ്‌ച ഉണ്ടായെന്ന് സമ്മതിച്ച് കെ.എൻ.എ ഖാദർ. ഇതുസംബന്ധിച്ച് മുസ്‌ലിം ലീഗ് നേതൃത്വത്തിന് അദ്ദേഹം വിശദീകരണം നൽകി. ഈ സാഹചര്യത്തില്‍ കെ.എൻ.എ ഖാദറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല.
ആര്‍.എസ്.എസ് വേദിയിലെ പങ്കാളിത്തം: വീഴ്ച സമ്മതിച്ച് കെ.എൻ.എ ഖാദർ - ആർഎസ്‌എസ് വേദിയിലെത്തിയതില്‍ മുസ്‌ലിം ലീഗിന് വിശദീകരണം നല്‍കി കെഎൻഎ ഖാദർ
ലീഗിന് കെ.എന്‍.എ ഖാദര്‍ വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരായി കടുത്ത നടപടികള്‍ ഉണ്ടായേക്കില്ല
കോഴിക്കോട് കേസരി സംഘടിപ്പിച്ച സ്നേഹബോധി പരിപാടിയുടെ ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. ആർ.എസ്.എസ് നേതാക്കളില്‍ നിന്ന് ആദരം ഏറ്റുവാങ്ങിയതും പാര്‍ട്ടി നയത്തിന്‍റെ കടുത്ത ലംഘനമെന്നായിരുന്നു ലീഗ് വിലയിരുത്തൽ.
മതസൗഹാര്‍ദ പരിപാടികളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിന് പാര്‍ട്ടി എതിരല്ല. എന്നാല്‍ ആർ.എസ്.എസ് നേതൃത്വം നല്‍കുന്ന സ്ഥാപനത്തില്‍ അതിഥിയായെത്തുകയും ആദരമേറ്റുവാങ്ങുകയും ചെയ്‌ത നടപടി ലീഗിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് ഖാദറിനോട് നേതൃത്വം വിശദീകരണം തേടിയത്.