കോഴിക്കോട്:മലബാർ പര്യടനം തുടരുന്ന ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളി കെ.മുരളീധരൻ എം.പി. പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ടെന്നും മുരളീധരൻ പറഞ്ഞു. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിൽ എത്തുന്നത്.
'സൗദി അറേബ്യക്കെതിരെ കളിച്ച് തോറ്റ മെസിയുടെ അവസ്ഥയാകരുത്'; കെ.മുരളീധരൻ നിലപാട് വ്യക്തമാക്കുന്നു - kerala news updates
ശശി തരൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളി കെ. മുരളീധരന്‍ എം.പി. ആളുകളെ വില കുറച്ച് കാണുന്ന നിലപാട് സൗദി അറേബ്യക്കെതിരെ കളിച്ച് തോല്‍വി ഏറ്റുവാങ്ങിയ മെസിയുടെ അവസ്ഥയുണ്ടാക്കുമെന്നും മുന്നറിയിപ്പ്.
മലബാറിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിൽ യാതൊരുവിധ വിഭാഗീയതയും ശശി തരൂർ നടത്തിയിട്ടില്ലെന്നും ഒരു നേതാവിനെയും വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയത് പറ്റുമെന്ന് കെ മുരളീധരൻ ഓർമ്മിപ്പിച്ചു. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലേല് മുണ്ടിട്ട് പോകേണ്ടി വന്നില്ലേ?
ബലൂൺ ചർച്ചയൊന്നും ഇപ്പോൾ ആവശ്യമില്ല. അത് അദ്ദേഹത്തിന്‍റെ ശൈലിയിൽ പറഞ്ഞതായിരിക്കും. അതിനെ വേറെ രീതിയിൽ കാണേണ്ടതില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.