കോഴിക്കോട്: കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് കോഴിക്കോട് വിജിലൻസ് കോടതി മെയ് 20ന് പരിഗണിക്കും. വിജിലൻസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് കോഴിക്കോട് വിജിലൻസ് കോടതി നടപടി ക്രമങ്ങൾ തൽകാലത്തേക്ക് നിർത്തി വച്ചത്. അതേ ദിവസം റിപ്പോർട്ട് സമർപ്പിക്കാനും വിജിലൻസ് കോടതി ആവശ്യപ്പെട്ടു.
കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ് മെയ് 20ലേക്ക് മാറ്റി - Illegal property acquisition
വിജിലൻസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം.

റെയ്ഡിനിടെ പിടിച്ചെടുത്ത 47 ലക്ഷത്തിന്‍റെ രേഖകള്‍ വിജിലൻസിന് സമര്‍പ്പിക്കാനായി ഷാജി ഓഫിസിലെത്തിയ സാഹചര്യത്തിൽ വിജിലൻസ് കെ എം ഷാജിയെ ചോദ്യം ചെയ്‌തിരുന്നു. രേഖകള്‍ പരിശോധിക്കുന്നതിനിടയിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്തതാണിതെന്നും തെളിവായി റസീറ്റുകള്‍ ഹാജരാക്കുമെന്നും ഷാജി ഒരാഴ്‌ച മുമ്പ് വിജിലൻസിനോട് പറഞ്ഞിരുന്നു.അതേ സമയം റസീറ്റുകള്‍ ശേഖരിക്കുന്നതിന് കുറച്ച് സമയം കൂടി വേണമെന്ന് ഷാജി വിജിലൻസിനോട് ആവശ്യപ്പെട്ടു.
Read more: ഷാജി ഒരു രേഖയും ഹാജരാക്കിയില്ലെന്ന് വിജിലൻസ്: കൈയിലുള്ള രേഖകൾ കൊടുത്തെന്ന് ഷാജി