കോഴിക്കോട്: കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം ഉണ്ടാക്കി വിൽപ്പന നടത്തുന്നുവെന്നാരോപിച്ച് കൂടരഞ്ഞി പഞ്ചായത്തില്‍ മുസ്ലിം യൂത്ത് ലീഗിന്‍റെ പ്രതിഷേധം. കൂടരഞ്ഞി പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കരിംകുറ്റിയിലെ തോംസ് ഓഡിറ്റോറിയത്തിലാണ് അനധികൃതമായി ഭക്ഷണം ഉണ്ടാക്കി വിൽപ്പന നടത്തുന്നതായി മുസ്ലിം യൂത്ത് ലീഗ് ആരോപിക്കുന്നത്. ഇതേ തുടർന്ന് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സമരം നടത്തി. എന്നാല്‍ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചു സമരം നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി തിരുവമ്പാടി പൊലീസ് അറിയിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ഭക്ഷണ വിതരണം വിവാദമായ സാഹചര്യത്തിൽ പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്ററായ നജീബ് കൽപൂരിൻ്റെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്. സർക്കാർ നിർദേശപ്രകാരം കൂടരഞ്ഞി പഞ്ചായത്തിൽ ഭക്ഷണത്തിനു അർഹതപെട്ടവർ 19 പേർ മാത്രമാണെന്നും എന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയോടെ നിരവധി പേർക്ക് ഭക്ഷണം വിൽപ്പന നടത്തി പാർട്ടി അനുകൂലികൾ പണം സമ്പാദിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.
കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം ഉണ്ടാക്കി വിൽപ്പന നടത്തുന്നുവെന്ന് ആരോപണം - ഭക്ഷണം
സർക്കാർ നിർദേശപ്രകാരം കൂടരഞ്ഞി പഞ്ചായത്തിൽ ഭക്ഷണത്തിനു അർഹതപെട്ടവർ 19 പേർ മാത്രമാണെന്നും എന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയോടെ നിരവധി പേർക്ക് ഭക്ഷണം വിൽപ്പന നടത്തി പാർട്ടി അനുകൂലികൾ പണം സമ്പാദിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം ഉണ്ടാക്കി വിൽപ്പന നടത്തുന്നുവെന്ന് ആരോപണം
കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം ഉണ്ടാക്കി വിൽപ്പന നടത്തുന്നുവെന്ന് ആരോപണം
കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വിൽപ്പന നടത്തുന്നത് നേരത്തെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കമ്മ്യൂണിറ്റി കിച്ചണിൽ അധികമായുണ്ടായിരുന്ന വോളണ്ടിയർമാരെ ഒഴിവാക്കിയിരുന്നു. ഭക്ഷണം വിൽപ്പന നടത്തരുതെന്ന് സി.ഡി.എസ് ചെയർപേഴ്‌സൻ നിർദേശം നൽകിയിരുന്നതാണെന്നും കൂടരഞ്ഞി പഞ്ചായത്തു പ്രസിഡൻ്റ് സോളി ജോസഫ് പ്രതികരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ആലോചിച്ചുവരികയാണെന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.