കോഴിക്കോട് : സഭയിൽ ടി പി ചന്ദ്രശേഖരന്‍റെ ബാഡ്ജ് ധരിച്ച് കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്ത സംഭവം ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്ന സ്പീക്കർ എം.ബി.രാജേഷിന്‍റെ പരാമർശത്തിന് മറുപടിയുമായി കെ.കെ രമ എംഎല്‍എ. 'നെഞ്ചിലുണ്ടാകും, മരണം വരെ' എന്ന് ഫേസ്‌ബുക്കിൽ കുറിച്ചായിരുന്നു പ്രതികരണം.
'നെഞ്ചിലുണ്ടാകും, മരണം വരെ'; എംബി രാജേഷിന് കെ.കെ രമയുടെ മറുപടി - കെ.കെ രമ
സ്പീക്കറുടെ കസേര മറിച്ചിട്ട് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞ ലംഘനത്തെ പറ്റി പറയുന്നതെന്ന് രമ നേരത്തെ പ്രതികരിച്ചിരുന്നു.
ALSO READ:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങളെ ന്യായീകരിച്ച് കലക്ടർ
ആര്‍എംപി സ്ഥാപകനും ഭര്‍ത്താവുമായ, കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്‍റെ ബാഡ്ജ് അണിഞ്ഞായിരുന്നു കെകെ രമ സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയുടെ കോഡ് ഓഫ് കണ്ടക്ടില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ പാടില്ലെന്നുണ്ടെന്നും ഇത് എല്ലാ അംഗങ്ങള്‍ക്കും ബാധകമാണെന്നും ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്നുമായിരുന്നു എംബി രാജേഷിന്‍റെ വാക്കുകള്‍. എന്നാല്‍ സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാലംഘനത്തെ പറ്റി പറയുന്നതെന്നായിരുന്നു രമയുടെ ആദ്യ പ്രതികരണം. തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെയും നിലപാട് വ്യക്തമാക്കിയത്.