കോഴിക്കോട്:ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടറായി നിയമിച്ചതിലൂടെ സർക്കാർ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കെ.കെ രമ എം.എൽ.എ. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയാണ് ശ്രീറാം. കോടതി ശിക്ഷ വിധിയ്‌ക്കും മുൻപേ, ശിക്ഷിക്കാനാകാത്ത വിധത്തില്‍ നാട് ജീർണാവസ്ഥയില്‍ എത്തി. ഈ സാഹചര്യമുണ്ടായതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ.കെ രമ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
'ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തിലൂടെ സർക്കാർ നല്‍കുന്ന സന്ദേശമെന്ത്'; രൂക്ഷ വിമര്‍ശനവുമായി കെ.കെ രമ
ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടറായാണ് നിയമിച്ചത്. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായിരിക്കെയുള്ള നിയമനത്തിനെതിരെയാണ് വിമര്‍ശനം
'ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തിലൂടെ സർക്കാർ നല്‍കുന്ന സന്ദേശമെന്ത്'; രൂക്ഷ വിമര്‍ശനവുമായി കെ.കെ രമ
ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടറായി ജൂലൈ 23 നാണ് നിയമിച്ചത്. സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ തെരുവിലും സാമൂഹ മാധ്യമങ്ങളിലുമടക്കം വന്‍ തോതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Last Updated : Jul 25, 2022, 1:08 PM IST