കോഴിക്കോട്: മിഠായിത്തെരുവിന് സമീപം കിഡ്‌സണ്‍ കോര്‍ണറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിതുടങ്ങി. കോഴിക്കോട് കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് നടപടി. താല്‍കാലിക നിര്‍മാണത്തിന് പകരം സ്ഥിരം നിര്‍മാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്.
മിഠായി തെരുവിലെ അനധികൃത നിര്‍മാണം: കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി - കിഡ്‌സണ്‍ കോര്‍ണറിലെ അനധികൃത നിര്‍മാണങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതലാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. താൽക്കാലിക കെട്ടിടം നിർമിക്കാനുള്ള അനുമതിയുടെ മറവിൽ നിർമിച്ച കെട്ടിടങ്ങളാണ് പൊളിച്ചത്.
![മിഠായി തെരുവിലെ അനധികൃത നിര്‍മാണം: കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി kidson corner kidson corner demolition of illegal buildings calicut calicut news kidson corner buildings demolition കിഡ്‌സണ്‍ കോര്‍ണര്‍ അനധികൃ നിര്‍മാണം അനധികൃത നിര്‍മാണം കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലെ അനധികൃത നിര്‍മാണങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17444943-thumbnail-3x2-aa.jpg)
പാർക്കിങ് പ്ലാസ നിർമാണത്തിനായി മലബാര്‍ മാൻഷൻ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ച വ്യാപാരികളാണ് കോർപ്പറേഷൻ്റെ അനുമതിയോടെ കിഡ്‌സണ്‍ കോർണറിൽ കോംട്രസ്റ്റ് മതിലിനോട് ചേർന്ന റോഡരികിൽ കടമുറികൾ നിർമിച്ചത്. മൂന്ന് കടമുറികളാണുണ്ടായിരുന്നത്. ഇത് മൂന്നും പൊളിച്ച് നീക്കി.
താൽക്കാലിക കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുടെ മറവിൽ കരാറുകാരൻ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഈ നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്ന് നേരത്തെ തന്നെ കലക്‌ടർ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഡിസംബർ 28 ഓടെ പഴയ കെട്ടിടത്തിൽ നിന്നും വ്യാപാരികൾ മാറണമെന്ന ഉത്തരവും ഉണ്ടായിരുന്നു.