കേരളം

kerala

ETV Bharat / state

കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം; ആറ് പേർക്ക് പരിക്ക് - യുഡിഎഫ്

മർദ്ദനത്തിന് പിന്നിൽ എട്ടംഗസംഘം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം; ആറ് പേർക്ക് പരിക്ക്

By

Published : Apr 24, 2019, 11:03 PM IST

Updated : Apr 24, 2019, 11:20 PM IST

കോഴിക്കോട്:കോഴിക്കോട് വിളയാട്ടൂരിൽ കോൺഗ്രസ് പ്രവർത്തകന്‍റെ വീടിനു നേരെ ആക്രമണം. യുഡിഎഫ് വാർഡ് കൺവീനറായ ബൈജുവിനും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്. വീടിന്‍റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്ത എട്ടംഗസംഘം വീട്ടുകാരെ മർദ്ദിക്കുകയായിരുന്നു. ഇരുമ്പ് ദണ്ട് ഉപയോഗിച്ചുള്ള മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സഹോദരൻ രജീഷിനെയും രാജേഷിനെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമത്തിന് പിന്നിൽ സിപിഎമ്മെന്ന് പഞ്ചായത്ത് യുഡിഎഫ് കൺവീനർ പി കെ എ ലത്തീഫും, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് പൂക്കോട് ബാബുരാജും പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട് ചെയ്തതാണ് സംഭവത്തിൽ പിന്നിലെന്ന് നാട്ടുകാർ.

Last Updated : Apr 24, 2019, 11:20 PM IST

ABOUT THE AUTHOR

...view details