കോഴിക്കോട് :ബേപ്പൂർ രാജ്യാന്തര ജലോത്സവത്തിന്‍റെ(Beypore international water fest) ഭാഗമായി ഡ്രോണ്‍ ലൈറ്റ് ഷോ ഇന്നും നാളെയുമായി നടക്കും(28-12-2023 വ്യാഴം /29-12-2023 വെള്ളി). ബേപ്പൂര്‍ മറീന ബീച്ചാണ് വേദി. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ ഡ്രോണ്‍ ഷോ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കും.
ഡ്രോണുകള്‍ പാറിപ്പറക്കും; ആദ്യ ഡ്രോണ്‍ ഫെസ്റ്റിനൊരുങ്ങി ബേപ്പൂര്‍ - Beypore water fest
First Drone Fest Of Kerala: ബേപ്പൂര്‍ ജലോത്സവത്തിന്‍റെ ഭാഗമായാണ് ഡ്രോണ്‍ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്തരത്തില്‍ ഡ്രോണ്‍ ഫെസ്റ്റ് നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
Etv BharatFirst Drone Fest Of Kerala At Beypore
Published : Dec 28, 2023, 4:17 PM IST
കേരളത്തില്‍ ആദ്യമായിട്ടാണ് ഡ്രോണ്‍ ഷോ സംഘടിപ്പിക്കുന്നത്. ഷോയില്‍ 250 ഡ്രോണുകള്‍ അണിനിരക്കും. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഐ.ഐ.ടി സ്റ്റാര്‍ട്ടപ്പ് ആണ് ഡ്രോണ്‍ഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇതര സ്ഥലങ്ങളില്‍ ഡ്രോണ്‍ ഷോ നടത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് നടത്തുന്നത്. ഇത്തവണത്തെ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ ഏറ്റവും ആകര്‍ഷക കാഴ്ചകളിലൊന്നായിരിക്കും ഡ്രോണ്‍ ഷോ.