കോഴിക്കോട് :വർക്കലയിൽ 17 കാരിയുടെ കൊലപാതകം സ്ത്രീ വിരുദ്ധ മാനസികാവസ്ഥ നിലനിൽക്കുന്നതിന്‍റെ തെളിവാണെന്ന് സംസ്ഥാന വനിത കമ്മീഷൻ. വളരെയധികം ഖേദകരമായ കാര്യമാണിതെന്നും കടുത്ത ജാഗ്രതയും ഗൗരവകരമായ ഇടപെടലും ഇതിൽ വേണമെന്നും കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
'വർക്കല കൊലപാതകം സ്ത്രീ വിരുദ്ധ മാനസികാവസ്ഥയുടെ തെളിവ്' ; ഗൗരവകരമായ ഇടപെടൽ വേണമെന്ന് വനിത കമ്മീഷൻ - സതീദേവി
സ്ത്രീകളെ വലവീശി പിടിക്കുന്ന സംഘങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് പി സതീദേവി
മയക്കുമരുന്ന് - സ്വർണക്കടത്ത് മാഫിയകൾ കാരിയർമാരായി സ്ത്രീകളെ ഉപയോഗിക്കുന്നു. പണത്തിനോടുള്ള ആർത്തിക്ക് ആൺ-പെൺ വ്യത്യാസമില്ല. പണത്തിനായി എന്ത് ഹീനകൃത്യത്തിനും തയാറാവുന്ന രീതി ശരിയല്ല. പെൺവാണിഭം ലാഭകരമായ വ്യവസായമായി മാറ്റാൻ സംഘങ്ങൾ പ്രവർത്തിക്കുന്നു.
സ്ത്രീകളെ വലവീശി പിടിക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണം. ഇക്കാര്യത്തിൽ കർശന പൊലീസ് നടപടി വേണം. പേരാമ്പ്രയിലെ ഭിന്നശേഷിക്കാരി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം അന്വേഷിക്കുമെന്നും വനിത കമ്മീഷൻ അധ്യക്ഷ സതീദേവി മാധ്യമങ്ങളോട് വ്യക്‌തമാക്കി.