കോഴിക്കോട് :ഹയർ സെക്കൻഡറി വിഭാഗം മലയാളം കഥാരചനയുടെ വിഷയം കേട്ട് മത്സരാർഥികളുടെ കിളി പോയി. 'അവൻ/അവൾ/അവർ ആരായിരുന്നു' എന്നതാണ് എഴുതാൻ നൽകിയ വിഷയം. കഥയെഴുതി പുറത്ത് വന്നപ്പോൾ ആർക്കും കൃത്യമായ ഉത്തരമില്ല. എവിടെ തുടങ്ങണം എങ്ങനെ തുടരണം എന്നറിയാതെ പലരും വീർപ്പുമുട്ടി.
കഥാരചനയുടെ വിഷയം കേട്ട് ഞെട്ടല്‍, കലോത്സവ വേദിയിൽ കിളിപറന്ന് മത്സരാർഥികൾ - കോഴിക്കോട്
'അവൻ/അവൾ/അവർ ആരായിരുന്നു' എന്നതാണ് എഴുതാൻ നൽകിയ വിഷയം. അതുകേട്ട് മത്സരാർഥികളും രക്ഷിതാക്കളും ഞെട്ടി
കഥാരചന
ഏതൊക്കെയോ വഴിയിൽ സഞ്ചരിച്ചവർ എവിടെയൊക്കെയോ എന്തോ പറഞ്ഞ് അവസാനിപ്പിച്ചു. വലിയ പ്രതീക്ഷയോടെ കാത്തുനിന്നവരും നിരാശരായി. മത്സര ഹാളിൽ നിന്ന് പുറത്തുവന്നവര്‍ പറഞ്ഞ വിഷയം കേട്ട രക്ഷിതാക്കളും ഞെട്ടി. ഈ ഞെട്ടലുകളിലാണ് യഥാർഥത്തിൽ മാധ്യമങ്ങൾക്ക് കഥ കിട്ടിയത്.
ALSO READ:പിണറായി മുതല്‍ മോദി വരെ, നരബലിയടക്കം വിഷയങ്ങളും ; മിമിക്രി വേദിയില്‍ മുഴങ്ങിയത്