സംസ്ഥാന സ്‌കൂള്‍ കലോത്സവം : ഒന്നാം സ്ഥാനത്ത് കണ്ണൂര്‍ ; ചിത്രത്തിലില്ലാതെ കഴിഞ്ഞ തവണ ജേതാക്കളായ പാലക്കാട് - Kerala State School Kalolsavam latest Point Status
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ ഒടുവില്‍ വന്ന പോയിന്‍റ് നിലയില്‍ കണ്ണൂര്‍ ഒന്നാമതും ആതിഥേയരായ കോഴിക്കോട് മൂന്നാമതുമാണ്
കണ്ണൂര്‍ കുതിപ്പ്
By
Published : Jan 3, 2023, 6:20 PM IST
|
Updated : Jan 3, 2023, 8:27 PM IST
കോഴിക്കോട് :ഇന്ന് തുടക്കമായ 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 121 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോട് 118 പോയിന്‍റുമായി മൂന്നാമത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്ത് 119 പോയിന്‍റുമായി കൊല്ലമാണുള്ളത്. അതേസമയം, കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ പാലക്കാട് ചിത്രത്തില്‍ ഇല്ലാത്ത സ്ഥിതിയാണുള്ളത്.
എണ്ണം
ജില്ല
പോയിന്‍റ്
1
കണ്ണൂര്‍
121
2
കൊല്ലം
119
3
കോഴിക്കോട്
118
4
തൃശൂര്‍
114
5
കോട്ടയം
105
തൃശൂര്‍ -114, കോട്ടയം -105 എന്നിങ്ങനെയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ള ജില്ലകള്‍. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 13 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 16, ഹൈസ്‌കൂള്‍ അറബിക് - 19ല്‍ അഞ്ച്, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ രണ്ട് എന്നിങ്ങനെയാണ് പൂര്‍ത്തിയായവ.