കോഴിക്കോട് :അറുപത്തിയൊന്നാമത് കലോത്സവം മൂന്നാം ദിനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വീറും വാശിയും ഒട്ടും ചോരാതെയാണ് മത്സരാര്‍ഥികള്‍ മാറ്റുരയ്‌ക്കുന്നത്. ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹെസ്‌കൂളിലെ പാണ്ഡവപുരം വേദിയില്‍ അവതരിപ്പിച്ച ഓട്ടന്‍ തുള്ളല്‍ ജനശ്രദ്ധപിടിച്ചുപറ്റി. വേദിയിലെ നിറഞ്ഞ സദസിനുമുന്നില്‍ സമകാലിക വിഷയങ്ങള്‍ ആംഗ്യഭാഷയിലൂടെ മത്സരാര്‍ഥികള്‍ കാണികളിലേക്ക് പകര്‍ന്നുനല്‍കി.
മുന്നൂറോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്‌കരിച്ച ജനകീയ കലാരൂപമായ ഓട്ടന്‍തുള്ളല്‍ സാധാരണക്കാരന്‍റെ കഥകളി എന്നും അറിയപ്പെടുന്നു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേര്‍ത്ത് ആകര്‍ഷകമായി രചിച്ച പാട്ടുകള്‍ ബഹുജനങ്ങള്‍ക്ക് ആകര്‍ഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടന്‍തുള്ളലില്‍. ലളിതമായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിനുള്ളത്.