കോഴിക്കോട് : കേരള സ്‌കൂൾ കലോത്സവത്തിൽ ഉജ്ജയിനി വേദിയിൽ ഇന്ന് നടന്നത് കഥകളിയാട്ടം. ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കഥകളിയാണ് അരങ്ങേറിയത്. ലോകമാകെ കേരളത്തെ പ്രശസ്‌തമാക്കിയ കലാരൂപമാണ് കഥകളി. 300 വർഷത്തെ പഴക്കമേയുള്ളൂ ഈ കലാരൂപത്തിനെങ്കിലും അതിന്‍റെ ഗാംഭീര്യവും, നൃത്ത, സംഗീത, മേള സാകല്യവും, രൂപഭംഗിയും ഒരു ഉത്തമ കലാരൂപമാക്കി ഇതിനെ മാറ്റുന്നു.
മുദ്രകലാപ്രപഞ്ചം തീര്‍ത്ത് കഥകളി ; 'ഉജ്ജയിനി'യിൽ വിസ്‌മയ പ്രകടനങ്ങളുമായി മത്സരാര്‍ഥികള്‍ - kalothsvam news
61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ മൂന്നാം ദിവസം 'ഉജ്ജയിനി' വേദിയിലാണ് ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കഥകളി നടന്നത്
പുരാണങ്ങളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നുമുള്ള കഥകളാണ് പ്രമേയമാക്കുന്നത്. നാട്യഭംഗിയും സംഗീത മേന്മയും വേഷഭംഗിയുടെ അഭൗമ സാന്നിധ്യവും ഇതിനെ കലാസ്വാദകരുടെ ആരാധനാരൂപമാക്കി മാറ്റുന്നുണ്ട്. നൃത്ത നാട്യചലനങ്ങൾ, മുദ്രകളുടെ താളാത്മകത സൃഷ്‌ടിക്കുന്ന ഭാഷ, മുഖത്തുവിടരുന്ന ഭാവപ്രകടനങ്ങൾ, മുഖത്തേപ്പിൽ പ്രത്യേകം ശ്രദ്ധേയമാകുന്ന കണ്ണുകളുടെ ചലനങ്ങൾ എന്നിവ കാഴ്‌ചക്കാരെ മറ്റൊരു മാസ്‌മര പ്രപഞ്ചത്തിലേക്ക് കൊണ്ടുപോകുന്നു.
ഓരോ രംഗവും തീരുവോളം കണ്ണുകൾക്ക് ആനന്ദോത്സവമാണ് കഥകളി നടനം. പച്ച, കത്തി, താടി, മിനുക്ക് എന്നീ വേഷങ്ങളാണ് കഥകളിയിലുള്ളത്.