കോഴിക്കോട്:ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ഇന്ന് കോഴിക്കോട് തിരിതെളിയും. രാവിലെ 8.30ന് പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ പൊതു വിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു പതാക ഉയർത്തുന്നതോടെ വേദികൾ മൊഞ്ചാകും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
കലാമാമാങ്കത്തിന് ഇന്ന് തിരിതെളിയും; 239 ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത് 14,000 കുട്ടികൾ
പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും
കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും
24 വേദികളിലായി 239 ഇനങ്ങളിൽ 14,000 കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. 2 വർഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം വേദികൾ സമ്പന്നമാകുമ്പോൾ പുതിയ താരോദയങ്ങളും പിറവിയെടുക്കും. കളർഫുൾ ഇനമായ സംഘനൃത്തം, മാർഗം കളി, വട്ടപ്പാട്ട്, കോൽക്കളി, ദഫ്‌മുട്ട് തുടങ്ങി 50 ലേറെ വിഭാഗങ്ങളിൽ ഇന്ന് മത്സരം നടക്കും.
ALSO READ:കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട്; പന്തിപ്പാട്ടുമായി ടീച്ചേഴ്‌സ് തിയേറ്റർ@ കാലിക്കറ്റ്