കോഴിക്കോട് : വേദികളിൽ നിന്ന് വേദികളിലൂടെ ഓളം തിരതല്ലുന്ന ജനകീയ സാഗര സമന്വയമാണ് കലോത്സവങ്ങൾ. കോഴിക്കോട്ടേത് 24 വേദികളിലൂടെ ഒഴുകി ഉല്ലസിച്ചു. ഭൂമിയിലെ അതിരാണിപ്പാടത്തിലൂടെ പാണ്ഡവപുരം വഴി ഉജ്ജയിനി യാത്ര.
അലകളായ് തിരതല്ലി കലോത്സവ ആവേശം ; കടൽത്തീരം വേദിയാക്കി മലപ്പുറത്തെ കുരുന്നുകൂട്ടം - അലകളായ് തിരതല്ലി കലോത്സവ ആവേശം
വേദികളിലെ ജനത്തിരക്ക് മൂലം കോഴിക്കോടിൻ്റെ തീരം കലോത്സവ വേദിയാക്കി മലപ്പുറത്തെ കുട്ടിക്കൂട്ടം

വേദി കടൽതീരം
കടൽത്തീരം വേദിയാക്കി മലപ്പുറത്തെ കുരുന്നുകൾ
ആ വഴികളിലൂടെ ഓടി തളർന്നപ്പോൾ ഒരു വേദി കണ്ടു, കടൽത്തീരം - വേദി നമ്പർ 25. മലപ്പുറത്ത് നിന്ന് കലോത്സവ നാട്ടിലേക്ക് എത്തിയതാണവർ. ജനത്തിരക്ക് മൂലം വേദികളിലേക്ക് പോവാൻ പറ്റാതായതോടെ കോഴിക്കോടിൻ്റെ തീരം അവർ ഒരു വേദിയാക്കി മാറ്റി.
കുരുന്നുകളുൾപ്പടെ കലാപരിപാടികൾ അവതരിപ്പിച്ചു, മതിമറന്ന് ആഘോഷിച്ചു. കലാലോകത്തിൻ്റെ ഭാവി നമ്മുടെ മക്കളിൽ ഭദ്രമാണ്. അത് കടൽത്തിര പോലെ അടങ്ങാതെ ആർത്തുല്ലസിച്ച് ഒഴുകിക്കൊണ്ടേയിരിക്കുകയാണ്...
Last Updated : Jan 7, 2023, 11:50 AM IST