കോഴിക്കോട്:മാറുന്ന കാലത്തേക്ക് തിരിച്ച് വച്ച കണ്ണാടിയാണ് സ്‌കൂൾ കലോത്സവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ സംസ്‌കാരങ്ങളുടെ സമന്വയമാണിത്. 1957 മുതൽ നമ്മൾ അത് കണ്ടാസ്വദിച്ചതാണ്.
വിജയത്തിനപ്പുറം പങ്കെടുക്കുക എന്ന സംസ്‌കാരം കുട്ടികളിൽ വളരണം. അവരുടെ സർഗ്ഗവാസനകൾ അവർ അവതരിപ്പിക്കട്ടെ. രക്ഷിതാക്കൾ അത് കാണുക, നല്ല ചിന്തയോടെ പ്രോത്സാഹിപ്പിക്കുക. പരാതികളും കിടമത്സരങ്ങളും കുറയാൻ അത് ഉപകരിക്കുമെന്നും 61-ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊവിഡിൻ്റെ ദുരിത കാലത്തിൻ്റെ മോചനമാകും ഈ മേള. പുനർവിചിന്തനത്തിൻ്റെ പാതയിൽ കലയ്ക്കും വലിയ പ്രാധാന്യമുണ്ട്. കല കാരുണ്യത്തിനുള്ള ഉപാധിയാകണം.