കോഴിക്കോട് :ആത്മശുദ്ധിയുടെയും സഹനത്തിന്റേയും ഓര്മ പുതുക്കി ഒരു പുണ്യ റമദാന് കൂടിയെത്തി. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ മാസപ്പിറവി കണ്ടതോടെ ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് റമസാൻ വ്രതാരംഭത്തിന് തുടക്കമായതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചിരുന്നു.
മനസിനും ശരീരത്തിനും വിശുദ്ധി അടയാളപ്പെടുത്തുന്ന റമദാന് മാസത്തിനാണ് ഇതോടെ തുടക്കമായത്. ഖുർ ആൻ പാരായണത്തിന് തുടക്കം കുറിച്ച മാസം കൂടിയാണ് വിശുദ്ധ റമദാന്. വിശ്വാസികളിനി രാവും പകലും പ്രാര്‍ഥനാ നിര്‍ഭരമാകുന്ന പുണ്യദിനങ്ങളാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് നിയന്ത്രണളോടെയായിരുന്നു റമദാന് ദിനാചരണങ്ങൾ നടന്നത്.