കോഴിക്കോട് :കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാളെ (മാര്‍ച്ച് 23) റമദാന്‍ വ്രതാരംഭം. വിവിധ ഖാസിമാരാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. കാപ്പാട് കടപ്പുറത്തിന് പുറമെ കുളച്ചലിലും മാസപ്പിറവി കണ്ടു.
മാസപ്പിറവി കണ്ടു ; സംസ്ഥാനത്ത് നാളെ റമദാന്‍ വ്രതാരംഭം - സംസ്ഥാനത്ത് നാളെ റമദാന്‍ വ്രതാരംഭം
കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ നാളെ റമദാന്‍ വ്രതത്തിന് തുടക്കമാവുക
മാസപ്പിറവി
ഖാസിമാരായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്‌ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വിപി ശുഹൈബ് മൗലവി തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.
Last Updated : Mar 22, 2023, 10:04 PM IST