കോഴിക്കോട് :ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞ് 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ അത്ലറ്റ് പിടി ഉഷയടക്കം ഏഴ് പേർക്കെതിരെ കേസ്. വഞ്ചന കുറ്റത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. മുൻ ഇന്‍റർനാഷണൽ അത്ലറ്റും കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ പിടി ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫാണ് പരാതി നൽകിയത്.
ടാഗോർ സെന്‍റിനറി ഹാളിന് സമീപം പ്രവർത്തിക്കുന്ന മെല്ലോ ഫൗണ്ടേഷൻ നിർമാണ കമ്പനിയുടെ ഡയറക്ടർമാരടക്കം ഏഴ് പേർക്കെതിരെയാണ് ഐപിസി 420 പ്രകാരം കേസെടുത്തത്. പറഞ്ഞ സമയത്ത് ഫ്ലാറ്റ് രജിസ്റ്റർ ചെയ്ത് നൽകിയില്ലെന്നും പണം തിരിച്ചുനൽകിയില്ലെന്നും പരാതിയിൽ പറയുന്നു.
മെഡിക്കൽ കോളജിലെ മുൻ ഡോക്ടർ അടക്കമുള്ളവരും പ്രതികളാണ്. നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിൽ അസിസ്റ്റന്റ് പേഴ്സണൽ ഓഫിസറും കണ്ണൂർ സ്വദേശിയുമായ ജെമ്മ ജോസഫ് സിറ്റി പൊലീസ് മേധാവി എവി ജോർജിന് നൽകിയ പരാതി വെള്ളയിൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് കേസെടുത്തത്.