കേരളം

kerala

ETV Bharat / state

നൈറ്റ് റൈഡേഴ്സ് പണി തുടരുന്നു; പ്രതിഷേധവുമായി ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ക്രിമിനല്‍ പശ്ചാത്തലമുള്ള തൊഴിലാളികള്‍ ബസുകളില്‍ ജോലിചെയ്യുന്നുണ്ടോയെന്ന് പ്രത്യേക പരിശോധന.

ഓപ്പറേറ്റേഴ്സ് നൈറ്റ് റൈഡേഴ്സ് പരിശോധന

By

Published : Apr 26, 2019, 11:10 AM IST

കോഴിക്കോട്: അന്തര്‍ സംസ്ഥാന ബസുകളുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ' ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് ' പരിശോധനയിൽ പ്രതിഷേധിച്ച് കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ നിർത്തി വയ്ക്കാൻ ആലോചിക്കുന്നതായി കേരള ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനകളില്‍ 300 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്ത്. ലൈസന്‍സില്ലാതെ നടത്തുന്ന 45 ട്രാവല്‍ ഏജന്‍സിക്കെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ മിതമായ വേഗതയില്‍ പോകണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

യാത്രക്കരോടു ജീവനക്കാരുടെ പെരുമാറ്റം മോശമാണെങ്കില്‍ അത് അറിയിക്കണമെന്നും തിരുവനന്തപുരം മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ നജീബ് അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള തൊഴിലാളികള്‍ ബസുകളില്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് പ്രത്യേക പരിശോധന നടത്തുന്നുണ്ട്.


എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ തുടര്‍ച്ചയായ പരിശോധന ബസ് ജീവനക്കാരെ വലയ്ക്കുന്നു എന്നും പരിശോധനകള്‍ സര്‍വ്വീസിനെ സാരമായി ബാധിക്കുന്നുണ്ടെന്നും ബസ് ഉടമകളും ജീവനക്കാരും പരാതിപ്പെട്ടു. പ്രശ്നം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ബസുടമകള്‍ യോഗം ചേരുന്നുണ്ട്.


എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന.

ABOUT THE AUTHOR

...view details