കോഴിക്കോട്:കേരളത്തിൽ ആദ്യമായി നടക്കുന്ന ദേശീയ ബധിര കായിക മേള പുരോഗമിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ച കായിക മേള ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ദേശീയ ബധിര കായിക മേള പുരോഗമിക്കുന്നു - o.rajagopal
ആദ്യമായാണ് കേരളത്തിൽ ദേശീയ ബധിര കായിക മേള നടക്കുന്നത്
ദേശീയ ബധിര കായിക മേള പുരോഗമിക്കുന്നു
രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 10 സംസ്ഥാനങ്ങളിൽ നിന്നായി 800ഓളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. 27 മുതൽ 29 വരെയാണ് കായിക മേള നടക്കുന്നത്. ജില്ല സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് ഒ.രാജഗോപൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി ജി. സുരേഷ് കുമാർ, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം ടി.എ. അബ്ദു റഹിമാൻ എന്നിവർ പങ്കെടുത്തു
Last Updated : Dec 28, 2019, 12:21 PM IST