കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിന് കേസ് - സ്വർണ്ണക്കടത്ത് കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിന് കേസ്

സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്ത കൊടുവള്ളി സ്വദേശി റിയാസിന്‍റെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് വന്നത്. ഇതോടെ കരിപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

kerala gold smuggling case  kerala gold smuggling case; attempt to murder investigation officers  സ്വർണ്ണക്കടത്ത് കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിന് കേസ്  സ്വർണ്ണക്കടത്ത് കവർച്ച കേസ്
സ്വർണ്ണക്കടത്ത് കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിന് കേസ്

By

Published : Aug 9, 2021, 10:54 AM IST

Updated : Aug 9, 2021, 11:56 AM IST

കോഴിക്കോട്: സ്വർണക്കടത്ത് കവർച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിന് കരിപ്പൂർ പൊലീസ് കേസെടുത്തു.സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിൽ വാങ്ങിയ കൊടുവള്ളി സ്വദേശി റിയാസിന്‍റെ മൊബൈൽ ഫോണിൽ നിന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ രേഖകളില്ലാത്ത വാഹനം തയ്യാറാക്കണമെന്നും അതിനായി എത്ര വേണമെങ്കിലും പണം ചെലവാക്കാൻ തയ്യാറാണെന്നും എല്ലാവരും ഇതിനായി സംഘടിക്കണമെന്നുള്ള ശബ്ദ സന്ദേശം ലഭിച്ചത്.

രണ്ടു മാസത്തിലേറെയായി സ്വർണക്കടത്ത് സംഘത്തിനെതിരെയുള്ള അന്വേഷണം ശക്തമായി നടന്നുവരികയാണ്. ഇതുവരെ 27 ഓളം പ്രതികൾ അറസ്റ്റിലാവുകയും പതിനാറോളം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ അറസ്റ്റിലായ ആർക്കും തന്നെ ജാമ്യം ലഭിച്ചിട്ടില്ല.

പതിനേഴോളം പ്രതികളുടെ ജാമ്യം മഞ്ചേരി സെഷൻസ് കോടതി രണ്ട് ദിവസം മുൻപ് തള്ളുകയും ചെയ്തിരുന്നു. മറ്റു പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം നടക്കുന്നതിനാൽ അവരുടെ ഹവാല ഇടപാടുകളും നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കാത്തതിൽ പ്രകോപിതരായതിനാലാണ് അന്വേഷണ സംഘത്തിന് നേരെ തിരിയാനുള്ള പ്രധാന കാരണം. ഇതിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍റെ കുടുംബാംഗങ്ങളെ തട്ടികൊണ്ടു പോയി അപായപ്പെടുത്തുമെന്നുള്ള ഫോൺ സന്ദേശം ലഭിച്ചത്.

കൂടുതൽ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കും പൊലീസിന്‍റെ മനോവീര്യം തകർക്കുന്നതിനുമെതിരെ കരിപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെന്നു സംശയിക്കുന്ന കൊടുവള്ളി സ്വദേശികളുടെ വീട്ടിൽ അന്വേഷണ സംഘം തെരച്ചിൽ നടത്തുകയാണ്.

Also read: ഓണ്‍ലൈൻ പഠനത്തിന് വിരാമമാവുന്നു; സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കും

Last Updated : Aug 9, 2021, 11:56 AM IST

ABOUT THE AUTHOR

...view details