കേരളം

kerala

ETV Bharat / state

കള്ളക്കളി പുറത്തായതോടെ പ്രതികാരം, പിന്നോട്ടില്ലെന്ന് തൊഴിലാളികൾ... ഇടിവി ഭാരത് വാർത്തയില്‍ ഇടപെട്ട് എംഎല്‍എ

kerala feeds ഇടിവി ഭാരത് ആണ് തിരുവങ്ങൂർ കേരള ഫീഡ്സിലെ ക്രമക്കേടുകളെ കുറിച്ചും 50 ടണ്ണിലേറെ കാലിത്തീറ്റ ഉപയോഗ്യ ശൂന്യമായ വാർത്തയും പുറത്തുകൊണ്ടുവന്നത്. അഞ്ച് ജില്ലകളിൽ നിന്നായി ആയിരത്തിലേറെ ചാക്ക് കാലീത്തീറ്റയാണ് ഇതിനകം തിരിച്ച് വന്നതെന്നാണ് വിവരം. സ്റ്റോർ കീപ്പർ നിയമനത്തിന്‍റെ പേരിലും ചില കള്ളക്കളികൾ നടക്കുന്നതായും ആക്ഷേപമുണ്ട്.

By ETV Bharat Kerala Team

Published : Dec 18, 2023, 5:39 PM IST

Updated : Dec 18, 2023, 5:45 PM IST

kerala-feeds-Irregularity-Thiruvangoor-Unit
kerala-feeds-Irregularity-Thiruvangoor-Unit

തിരുവങ്ങൂർ കേരള ഫീഡ്സില്‍ തൊഴിലാളികൾ സമരത്തിലേക്ക്, ഇടിവി ഭാരത് വാർത്തയില്‍ ഇടപെട്ട് എംഎല്‍എ

കോഴിക്കോട്: നിർമ്മാണത്തിലെ പിഴവ് കാരണം ടൺ കണക്കിന് കാലിത്തീറ്റ നശിച്ച കോഴിക്കോട് തിരുവങ്ങൂർ കേരള ഫീഡ്‌സ് യൂണിറ്റ് തൊഴിലാളികൾ സമരത്തിലേക്ക്. ക്രമക്കേട് വാർത്ത പുറത്തായതിന്‍റെ പേരിൽ കരാർ തൊഴിലാളികൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിക്കുന്നത്. സ്റ്റിച്ചിംഗ് തൊഴിലാളിയായ വിപി പ്രതീഷിനെ സസ്പെൻഡ് ചെയ്ത മാനേജ്മെന്റ്, യൂണിറ്റ് ഹെഡിനെ ജോലികളിൽ നിന്ന് മാറ്റി നിർത്തി.

വിവിധ യൂണിയനുകളിൽ പെട്ട മുഴുവൻ തൊഴിലാളികളും ഒറ്റക്കെട്ടായാണ് സമരത്തിനിറങ്ങിയത്. അനിശ്ചിതകാല സമരം തുടങ്ങുന്നതിന്‍റെ ഭാഗമായി ഇന്ന് ഒരു മണിക്കൂർ സൂചന സമരം നടന്നു. തൊഴിലാളി സംഘടന നേതാക്കൾ മാനേജ്മെന്‍റുമായി ചർച്ച നടത്തിയെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് സൂചന സമരം നടത്തിയത്. വിഷയങ്ങളോട് മുഖം തിരിക്കുന്ന എംഡി നിലപാട് തുടർന്നാൽ നാളെ മുതൽ സ്ഥാപനം നിശ്ചലമാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

ഇടപെടുമെന്ന് എംഎല്‍എ:പ്രശ്നം സങ്കീർണ്ണമായതോടെ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല വിഷയത്തിൽ ഇടപെട്ടു. ഉടൻ തന്നെ കേരള ഫീഡ്‌സ് യൂണിറ്റ് സന്ദർശിക്കുമെന്ന് എംഎൽഎ അറിയിച്ചു.

സമരം തുടങ്ങി തൊഴിലാളികൾ: പൂപ്പൽ ബാധിച്ച് നശിച്ച കാലീത്തീറ്റ വളമാക്കി മാറ്റുമെന്നാണ് മാനേജ്മെന്‍റ് അറിയിച്ചതെന്ന് തൊഴിലാളി സമരം ഉദ്ഘാടനം ചെയ്ത സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി അശ്വിനി ദേവ് പറഞ്ഞു. അങ്ങനെയെങ്കില്‍ ഈ യൂണിറ്റിന്റെ പേര് വളം ഡിപ്പോ എന്ന് മാറ്റിക്കൂടെ എന്നും അശ്വിനി ദേവ് ചോദിച്ചു. യൂണിറ്റ് സിഐടിയു പ്രസിഡന്‍റ് പിപി ഷാജു കുമാർ, ഐഎൻടിയുസിയെ പ്രതിനിധീകരിച്ച് സുധാകരൻ ടി.കെ, ശ്രീകുമാർ ഒ, എച്ച്എംഎസിന് വേണ്ടി കെ. കൽപേഷ് എന്നിവർ സംസാരിച്ചു.

ഇടിവി ഭാരത് ആദ്യം പറഞ്ഞു, പിന്നാലെ പലതും :.... ഇടിവി ഭാരത് ആണ് തിരുവങ്ങൂർ കേരള ഫീഡ്സിലെ ക്രമക്കേടുകളെ കുറിച്ചും 50 ടണ്ണിലേറെ കാലിത്തീറ്റ ഉപയോഗ്യ ശൂന്യമായ വാർത്തയും പുറത്തുകൊണ്ടുവന്നത്. അഞ്ച് ജില്ലകളിൽ നിന്നായി ആയിരത്തിലേറെ ചാക്ക് കാലീത്തീറ്റയാണ് ഇതിനകം തിരിച്ച് വന്നതെന്നാണ് വിവരം. സ്റ്റോർ കീപ്പർ നിയമനത്തിന്‍റെ പേരിലും ചില കള്ളക്കളികൾ നടക്കുന്നതായും ആക്ഷേപമുണ്ട്.

നിർമ്മാണത്തിൽ വരുത്തി വെച്ച വലിയ പിഴവും കാലിത്തീറ്റ കുഴിച്ച് മൂടിയ സംഭവവും പുറത്തായതോടെ തൊഴിലാളികൾക്ക് നേരെ പ്രതികാര നടപടിക്ക് എം.ഡി അടക്കമുള്ളവർ ഒരുങ്ങിയതോടെ സ്ഥാപനത്തിലെ ക്രമക്കേടുകൾ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

also read: ETV BHARAT INVESTIGATION : കോഴിക്കോട്ടെ കേരള ഫീഡ്‌സ് ശാഖ വരുത്തിവച്ചത് ലക്ഷങ്ങളുടെ നഷ്‌ടം, തിരിച്ചെത്തിയത് ആയിരത്തിലേറെ ചാക്കുകള്‍

also read: സ്വകാര്യന് വേണ്ടിയോ ഈ ചതി: കേരള ഫീഡ്‌സ് ഉല്‍പ്പാദിപ്പിച്ച ടൺ കണക്കിന് കാലിത്തീറ്റ ഉപയോഗശൂന്യം, കുഴിച്ചുമൂടാൻ ശ്രമമെന്ന് ആക്ഷേപം

Last Updated : Dec 18, 2023, 5:45 PM IST

ABOUT THE AUTHOR

...view details