കോഴിക്കോട്: പിന്നോക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണത്തിന്‍റെ മുന്നണി പോരാളിയെന്ന മട്ടിൽ മുസ്ലീം സമുദായത്തെ കെണിയിൽ വീഴ്ത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എസ്‌ഡിപിഐ. കുറച്ച് കഴിഞ്ഞാൽ അവർക്കത് മനസിലാകുമെന്നും എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്‌ദുൾ ഹമീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്‌ഡിപിഐ പരാമര്‍ശം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പി.അബ്‌ദുൾ ഹമീദ്
എസ്‌ഡിപിഐ തീവ്രവാദ പ്രവർത്തനം നടത്തുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് നിരത്തി പാർട്ടിയെ നിരോധിക്കട്ടെയെന്ന് പി.അബ്‌ദുൾ ഹമീദ്
നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് മുഴുവൻ നുണയാണ്. കോതമംഗലത്ത് ആദ്യം അറസ്റ്റിലായത് മഹല്ല് കമ്മിറ്റി പ്രവർത്തകരാണ്. അത് പിന്നീട് 10 പേരിലേക്ക് ചുരുക്കി. ആ 10 പേരിലും എസ്‌ഡിപിഐ പ്രവർത്തകരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിൽ എവിടെയും എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിലായിട്ടില്ലെന്നും അറസ്റ്റിലായതും പ്രക്ഷോഭങ്ങളിൽ നുഴഞ്ഞ് കയറിയതും മുഖ്യമന്ത്രിയുടെ പാർട്ടിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. എസ്‌ഡിപിഐ തീവ്രവാദ പ്രവർത്തനം നടത്തുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് നിരത്തി പാർട്ടിയെ നിരോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ നുണ പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അബ്‌ദുൾ ഹമീദ് ആവശ്യപ്പെട്ടു.