കോഴിക്കോട്:കേരള ബാങ്ക് രൂപീകരിക്കുന്നതിന് മുമ്പ് പ്രാഥമികമായി പൂർത്തിയാക്കേണ്ട ഒട്ടേറെ നടപടികളുണ്ടെന്നും ഇത് തീർപ്പാക്കാതെ കേരള ബാങ്കിന്‍റെ പ്രഖ്യാപനം നടത്തിയത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിസർവ് ബാങ്ക് 19 ഉപാധികളാണ് മുന്നോട്ട് വച്ചിരുന്നതെന്നും അവ നിറവേറ്റിയിട്ടുണ്ടോയെന്നും എങ്കിൽ അവ സ്വീകാര്യമാണോയെന്ന് പരിശോധിച്ച് അന്തിമ അനുമതി നൽകാനാണ് കോടതി റിസർവ് ബാങ്കിന് നിർദേശം നൽകിയത്. അന്തിമ അനുമതി ലഭിച്ച ശേഷമേ കേരള ബാങ്ക് രൂപീകരിക്കാനാവൂ എന്നും കോഴിക്കോട് വാർത്താ സമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.
കേരള ബാങ്ക് രൂപീകരണം ചട്ടങ്ങള്‍ ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് കേരള ബാങ്ക് രൂപീകരണത്തോടെ കേരളത്തിന്‍റെ സഹകരണ പ്രസ്ഥാനത്തിന്‍റെ മരണമണിയാണ് സർക്കാർ മുഴക്കുന്നത്. സഹകരണ ബാങ്കുകളുടെ സ്വഭാവം നഷ്ടപ്പെട്ട് കേരള ബാങ്ക് ഒരു കമേഷ്യൽ ബാങ്കിന്‍റെ സ്വഭാവത്തിലേക്കാണ് മാറുകയെന്നും വാർത്താ സമ്മേളനത്തിൽ ചെന്നിത്തല കുറ്റപ്പെടുത്തി. നിക്ഷേപകർക്കും ഇടപാടുകാർക്കും ഉണ്ടായിരുന്ന സൗകര്യങ്ങൾ മുഴുവൻ നഷ്മാവും. കേന്ദ്ര സർക്കാരിന്‍റെ ബാങ്ക് ലയന നടപടി തുടരുന്ന സാഹചര്യത്തിൽ കേരള ബാങ്കും ഭാവിയിൽ മറ്റേതെങ്കിലും ബാങ്കിൽ ലയിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കേരള ബാങ്കിന് ഹൈക്കോടതി അനുമതി നല്‍കിയെന്നത് വാസ്തവ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല മലപ്പുറത്ത് ആരോപിച്ചു. ബാങ്ക് രൂപീകരണത്തിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. കേരള ബാങ്ക് വിഷയത്തിൽ റിസർവ്വ് ബാങ്കിന്‍റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കുമെന്നും തീരുമാനം അനുകൂലമല്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. ഹർജി തള്ളുകയല്ല ചെയ്തതെന്നും റിസർവ് ബാങ്കിന്‍റെ അനുമതിക്ക് വിട്ടു എന്നാണ് കോടതി പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു
കേരള ബാങ്ക് രൂപീകരണം ചട്ടങ്ങള്‍ ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് സംസ്ഥാനത്ത് കേരളബാങ്ക് രൂപീകരിച്ചുള്ള വിജ്ഞാപനം ഇന്നലെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. എന്നാൽ മലപ്പുറം ബാങ്കും ചില പ്രാഥമിക സഹകരണ സംഘങ്ങളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസുകൾ കോടതി തള്ളിയതോടെയാണ് ബാങ്ക് രൂപീകരിച്ച് കൊണ്ട് ഉത്തരവിറങ്ങിയത്. ജില്ലാ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഇല്ലാതായി. സഹകരണവകുപ്പ് സെക്രട്ടറി ധന റിസോഴ്സ് സെക്രട്ടറി സംസ്ഥാന സഹകരണ ബാങ്ക് എം ഡി എന്നിവരടങ്ങിയ ഇടക്കാലഭരണസമിതിക്കായിരിക്കും ഇനി ഭരണം.